ആരാധകരെ ഒരു നോട്ടം കൊണ്ടു പോലും ആകര്‍ഷിപ്പിക്കുന്ന താരങ്ങളാണ് ബോളിവുഡ് സുന്ദരിമാരായ അലിയ ഭട്ടും ജാക്വിലിന്‍ ഫെര്‍ണാണ്ടസും. എന്നാലിവരെയെക്കെ ഒറ്റ നിമിഷം കൊണ്ടൊരാള്‍ മലര്‍ത്തിയടിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല, കിംഗ് ഖാന്‍ ഷാരൂഖിന്റെ മകന്‍ സുഹാന.

ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ പുതിയ റെസ്റ്റോറന്റായ മുംബൈയിലെ അര്‍ഥിന്റെ ഉദ്ഘാടനത്തിലാണ് സംഭവം. ആലിയ ഭട്ടും ജാക്വിലിനും സോനം കപൂറുമെല്ലാം ഉണ്ടായിട്ടും സകലരുടെയും ശ്രദ്ധ ആ പെണ്‍കുട്ടിയിലായിരുന്നു. ക്യാമറകളെല്ലാം ഒരുപോലെ ഫ്‌ലാഷ് മിന്നിച്ചത് അവളുടെ മുഖത്തേക്കായിരുന്നു.

താരലോകത്തേയ്ക്ക് മകള്‍ സുഹാനയ്ക്ക് ഇതിലും നല്ലൊരു എന്‍ട്രി വേറെ കൊടുക്കാനില്ല ഷാരൂഖിന്. ഓറഞ്ച് നിറത്തിലുള്ള വേഷം ധരിച്ചെത്തിയ സുഹാന എല്ലാ അര്‍ഥത്തിലും അമ്മയുടെ പാര്‍ട്ടിയിലെ താരമായി.

അച്ഛന്‍ ഷാരൂഖിനൊപ്പമാണ് സുഹാന പാര്‍ട്ടിക്കെത്തിയത്. വന്നത് മുതല്‍ സകലരുടെയും കണ്ണുകള്‍ സുഹാനയിലായിരുന്നു. ഇരുവരും യാതൊരു മടിയും കൂടാതെ യഥേഷ്ടം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. പാര്‍ട്ടി കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശയമേ ഉണ്ടായിരുന്നുള്ളൂ. ഇനി എന്നാവും അച്ഛന്റെ ചുവടുപിടിച്ച് ബോളിവുഡിലേയ്ക്കുള്ള മകളുടെയും എന്‍ട്രി. മൂത്ത മകന്‍ ആര്യന്‍ അമ്മയുടെ പാര്‍ട്ടിക്ക് എത്തിയിരുന്നില്ല.


Also Read: ‘ചതിച്ചത് കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ്’; വിവാദത്തിന് തിരികൊളുത്തി തോല്‍വിയ്ക്ക് കാരണം സഹതാരമെന്ന് വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്


ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പുറമെ മലൈക അറോറ, ഫറ ഖാന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, സൊഹൈല്‍ ഖാന്‍, അമൃത അറോറ, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര എന്നിവരുമുണ്ടായിരുന്നു പാര്‍ട്ടിക്ക്.