srishantമുംബൈ: പ്ര­കോ­പ­ന­പ­രമാ­യ പെ­രു­മാ­റ്റം തു­ടര്‍­ന്നാല്‍ ക­ളി­യില്‍ വിലക്ക് ഏര്‍പ്പെടുത്തുമെ­ന്ന് കാ­ണിച്ച് ശ്രീശാന്തിന് ബി സി സി ഐ നോട്ടീസ് നല്‍കി. ബി സി സി ഐ നിയമപ്രകാരം ലവല്‍ രണ്ട് കുറ്റമാണ് ഇപ്പോള്‍ ശ്രീശാന്തിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഇനിയും അ­ച്ച­ട­ക്ക ലംഘനം തുടര്‍ന്നാല്‍ ഇത് ലവല്‍ മൂന്ന് കുറ്റമായി പരിഗ­ണി­ച്ച് അ­ഭ്യ­ന്ത­ര ക്രി­ക്ക­റ്റില്‍ നി­ന്നുള്‍­പ്പെ­ടെ വി­ല­ക്കേര്‍­പ്പെ­ടു­ത്തു­മെന്ന് ബി സി സി ഐ നോ­ട്ടീ­സില്‍ അ­റി­യി­ച്ചി­ട്ടുണ്ട്.

ഇറാനിയന്‍ ട്രോഫിക്കിടെ ധവാല്‍ കുല്‍ക്കര്‍ണിയു­മായി തര്‍­ക്ക­മു­ണ്ടാ­ക്കിയ­താണ് ശ്രീശാന്തിനെതിരെ നടപടിക്ക് കാരണമായത്. മാച്ചുകളിലെ പ്രതിഫലത്തുകയുടെ 60 ശതമാനം പിഴയാണ് ശ്രീശാന്തിന് ചുമത്തിയത്. രഞ്ജി ക്രിക്കറ്റ് മത്സരങ്ങളില്‍ കേരളത്തിന്റെ നിയുക്ത ക്യാപ്റ്റന്‍ കൂടിയാണ് ശ്രീശാ­ന്ത്.

ഇന്ത്യക്കു­വേണ്ടി വീണ്ടും കളിക്കണമെങ്കില്‍ ശ്രീശാന്ത് സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഫാസ്റ്റ് ബൗളറും, വോറിക്‌ഷെയറില്‍ ശ്രീശാന്തിന്റെ കോച്ചുമായ അലന്‍ ഡൊണാള്‍­ഡ് ക­ഴി­ഞ്ഞ ദിവസം പ­റ­ഞ്ഞി­രുന്നു. ശ്രീശാന്ത് ഗ്രൗണ്ടില്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ക്കൊപ്പം ബൗളിങ്ങും മെച്ചപ്പെ­ടേണ്ടിയിരിക്കുന്നു. പരിശീലനത്തോടുള്ള ശ്രീശാന്തിന്റെ സമീപനം ശരിയല്ല. ബൗളിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രീശാന്ത് ശ്രദ്ധിക്കുന്നില്ല. സ്ഥിതിഗതികള്‍ തന്റെ നിയന്ത്രണത്തില്‍നിന്ന് വിട്ടുപോകുമ്പോള്‍, രോഷാകുലനാകുന്ന സ്വഭാവം മാ­റ്റണം. സഹകളിക്കാരേയും ടീം മനേജ്‌മെന്റിനേയും അസ്വസ്ഥമാക്കുന്നതാണ് പലപ്പോഴും ശ്രീശാന്തിന്റെ പെരുമാറ്റമെന്നും ഡോണാള്‍ഡ് പ­റ­ഞ്ഞി­രുന്നു.