എഡിറ്റര്‍
എഡിറ്റര്‍
‘ ശ്രീലങ്കന്‍ ക്രിക്കറ്റ് നിര്യാതനായി’; ബംഗ്ലാദേശിനോടേറ്റ നാണം കെട്ട തോല്‍വി ചരമ കോളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് ശ്രീലങ്കന്‍ ദിനപത്രം
എഡിറ്റര്‍
Wednesday 22nd March 2017 2:57pm

കൊളംബോ: ക്രിക്കറ്റിനെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു വച്ചവരാണ് ശ്രീലങ്കക്കാര്‍. ഒരു പക്ഷെ ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍. ആഭ്യന്തര കലഹങ്ങളും മറ്റും വിതച്ച ദുരിതത്തില്‍ നിന്നും ഓടിയൊളിക്കാനുള്ള ഒരിടമായിരുന്നു ശ്രീലങ്കന്‍ ജനതയ്ക്ക് ക്രിക്കറ്റ്. അതുകൊണ്ടു തന്നെ ടീമിന്റെ ഓരോ വിജയത്തേയും അവര്‍ നെഞ്ചേറ്റും, തോല്‍വിയില്‍ കലഹിക്കും.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനോട് ശ്രീലങ്ക തങ്ങളുടെ ചരിത്രത്തിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ അതിനെ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ മരണമായാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ കണ്ടത്.

ബംഗ്ലാദേശിനോട് ശ്രീലങ്ക തോറ്റത് ചരമപേജിലാണ് ഒരു ശ്രീലങ്കന്‍ പത്രം വാര്‍ത്തയാക്കിയത്. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു, ‘ ശ്രീലങ്കന്‍ ക്രിക്കറ്റ് മരിച്ചു.’

മുഷ്ഫിഖൂര്‍ റഹീം നയിക്കുന്ന ബംഗ്ലാ കടുവക്കുട്ടം തങ്ങളുടെ നൂറാമത്തെ ടെസ്റ്റിനായിരുന്നു കൊളംബോയില്‍ പാഡണിഞ്ഞത്. ചരിത്ര മുഹൂര്‍ത്തത്തിന്റെ മാറ്റ് കൂട്ടി പ്രമുഖ ടീമുകള്‍ക്ക് എതിരെയുള്ള ആദ്യ എവേ ടെസ്റ്റ് വിജയമെന്ന റെക്കോര്‍ഡും അവര്‍ ഈ വിജയത്തിലൂടെ കരസ്ഥമാക്കി.


Also Read: കുമ്പസാരക്കൂട്ടില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് വൈദികരെ പ്രകോപിപ്പിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


നാലു വിക്കറ്റിനായിരുന്നു സിംഹ്ല ടീമിനെ ബംഗ്ലാദേശിന്റെ യുവനിര പരാജയപ്പെടുത്തിയത്. ഇതിന് മുമ്പ് വിദേശ പിച്ചില്‍ ബംഗ്ലാദേശ് പരാജയപ്പെടുത്തിയത് ക്രിക്കറ്റിന്റെ ഓര്‍മ്മകളില്‍ മാത്രമായി പോയ സിംബാവെയേയും ഒരു കാലത്തെ വമ്പന്മാരായിരുന്ന വെസ്റ്റ് ഇന്‍ഡീസിനേയും മാത്രമാണ്. സുപ്രധാന താരങ്ങളെ നഷ്ടമായതോടെ കരീബിയന്‍ ടീമിന്ന് കറുത്തയുഗത്തിലേക്കാണ് സഞ്ചരിക്കുന്നത്.

ശ്രീലങ്കന്‍ ദിനപത്രമായ ‘ ദ ഐലന്റ്’ ആണ് ടീമിന്റെ ചരമ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ‘ ആര്‍.ഐ.പി. ശ്രീലങ്ക’ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്.

‘ 2017 മാര്‍ച്ച് 19 ന് ഓവലില്‍ മരിച്ച ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പാവന സ്മരണയോടെ..,ശരീരം ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം ബംഗ്ലാദേശിലേക്ക് കൊണ്ടു പോകും. ‘ റിപ്പോര്‍ട്ടിലെ വാക്കുകളാണിത്. ആ രാജ്യത്തിലെ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ വികാരവും ഇതിലുണ്ട്.

ഒാസ്‌ട്രേലിയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളില്‍ സമ്പൂര്‍ണ വിജയം നേടിയ ചരിത്ര നിമിഷത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ശ്രീലങ്ക ഇത്ര കനത്ത തോല്‍വി ഏറ്റുവാങ്ങിയത് എന്നതും തോല്‍വിയുടെ ആഘാതം കൂട്ടുന്നു.

Advertisement