തിരുവനന്തപുരം: അനധികൃതമായി ഇന്ത്യയില്‍ തങ്ങിയ ശ്രീലങ്കന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊളംബോ സ്വദേശിയായ മുഹമ്മദ് ഹാഷിം (34) ആണ് അറസ്റ്റിലായത്.

കോവളത്തെ ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Subscribe Us:

കഴിഞ്ഞ മെയ് 22ന് ചെന്നൈയിലാണ് ഹാഷിം എത്തിയത്. ഹാഷിമിന്റെ വിസാ കാലാവധി ജൂണ്‍ ഒന്‍പതിന് അവസാനിച്ചിരുന്നു. പിന്നീട് ഇയാള്‍ ഇന്ത്യക്കാരനാണെന്ന വ്യാജേനെയാണ് രാജ്യത്ത് സഞ്ചരിച്ചത്.

Malayalam News

Kerala News in English