Administrator
Administrator
ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ ഓഫിസിനെതിരെ ആക്രമണം
Administrator
Saturday 3rd October 2009 12:04am

srilanka-high-commissionന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ ഓഫിസിനെതിരെ ആക്രമണം. ശ്രീലങ്കാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഘമാണ് ആക്രമണം നടത്തിയത്.
ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് കടന്നുകയറിയവര്‍ പൂച്ചട്ടികള്‍ തകര്‍ക്കുകയും ഏതാനും ഓഫീസ് ഉപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം നടന്നത്. സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് സമരക്കാരെ തുരത്തിയത്. ആരെയും പിടികൂടാനായിട്ടില്ല. ചാണക്യപുരി പോലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ ഓഫീസ്.

സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ദാസ് പറഞ്ഞു.ആക്രമണത്തില്‍ ഇന്ത്യ ശ്രീലങ്കയെ ക്ഷമാപണം അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ശ്രീലങ്കയെ അറിയിച്ചു.

ഇന്നു രാവിലെ കോയമ്പത്തൂരില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനു നേരെ കരിങ്കൊടി കാണിക്കാനെത്തിയ ഹിന്ദു മക്കള്‍ കക്ഷി സംഘടനയിലെ 22 പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശ്രീലങ്കന്‍. തമിഴരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Advertisement