എഡിറ്റര്‍
എഡിറ്റര്‍
പദ്മ അവാര്‍ഡ് പരിഗണനയില്‍ ശ്രീദേവിയും
എഡിറ്റര്‍
Sunday 7th October 2012 11:21am

ഈ വര്‍ഷത്തെ പദ്മ അവാര്‍ഡിനുള്ള  പട്ടികയില്‍ നടി ശ്രീദേവിയും ഉള്‍പ്പെട്ടതായി സൂചന. മഹാരാഷ്ട്ര സര്‍ക്കാറിന്റെ ശുപാര്‍ശയിലാണ് ശ്രീദേവിയുടെ പേര് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ്. ഓരോ സംസ്ഥാനത്ത് നിന്നുമുള്ള പദ്മ അവാര്‍ഡിന് പരിഗണിക്കുന്നവരുടെ പട്ടിക അതത് സര്‍ക്കാറുകള്‍ കേന്ദ്രത്തിലേക്ക് അയക്കുകയും ഇതില്‍ നിന്നും വിദഗ്ധ സംഘം അര്‍ഹരായവരെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുക.

Ads By Google

മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാക്കിയ പ്രഥമ പട്ടികയിലാണ് ശ്രീദേവി ഇടം പിടിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ നടക്കുന്ന രണ്ടാം വട്ട ചര്‍ച്ചയിലാണ് അന്തിമ പട്ടിക തയ്യാറാക്കുക.

ശ്രീദേവിയുടേയും പദ്മ അവാര്‍ഡിന്റേയും പേര് ഒന്നിച്ച് കേട്ടത് മുതല്‍ ആവേശഭരിതരായിരിക്കുകയാണ് ശ്രീദേവിയുടെ ആരാധകര്‍.

അന്തിമ പട്ടിക തയ്യാറാവുന്നതിന് മുമ്പ് തന്നെ ശ്രീദേവിക്കായുള്ള ഓണ്‍ലൈന്‍ ക്യാമ്പെയ്‌നും തുടങ്ങിക്കഴിഞ്ഞു.

പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ അഭിനയലോകത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രീദേവി.

Advertisement