മുന്‍കാല താരം ശ്രീദേവി തിരിച്ചുവരുന്നു എന്ന ശ്രുതി  ബോളിവുഡില്‍ പലവട്ടം പരന്നിരുന്നു. എന്നാല്‍ നടിയോ സിനിമാ നിര്‍മാതാവോ ഇക്കാര്യം ശരിയാണെന്ന് സമ്മതിച്ചിരുന്നില്ല. എന്നാല്‍ ശ്രീദേവിയുടെ ആരാധകര്‍ക്ക് പ്രതീക്ഷനല്‍കിക്കൊണ്ട് നടി ബോളിവുഡിലേക്ക് തിരിച്ചുവരികയാണ്. പ്രമുഖ സംവിധായകന്‍ ആര്‍.ബല്‍കിയും ഭാര്യ ഗൗരി ഷിന്റേയും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും ശ്രീദേവിയുടെ തിരിച്ചുവരവ്.

ശ്രീദേവിയുടെ തിരിച്ചുവരവ് ബിഗ് ബി യുടെ ജോഡിയായാണെന്ന പ്രത്യേകതയുമുണ്ട്. ഒരു കുടുംബിനിയായാണ് ചിത്രത്തല്‍ ശ്രീദേവിയെത്തുക. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

Subscribe Us:

പങ്കജ് പരാഷാറിന്റെ ‘മേരി ബിക്കി കാ ജവാബ്’ എന്ന ചിത്രത്തിലാണ് ശ്രീദേവി അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ ഭാര്യയായാണ് ശ്രീദേവി വേഷമിട്ടത്.