ഉത്തര്‍പ്രദേശ്: അയോധ്യതര്‍ക്കവിഷയത്തില്‍ ഇടപെടാന്‍ ശ്രീ ശ്രീ രവിശങ്കറിന് അര്‍ഹതയില്ലെന്നും അവിഹിതമായി സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ നിയമനടപടിയില്‍ നിന്നും അധികൃതരുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നും മുന്‍ ബി.ജെ.പി എം.പി. രാം വിലാസ് വേദാന്തി.


Also Read: സി.പി.ഐ നിലപാട് ശത്രുക്കളെ സഹായിക്കുന്നത്; മുന്നണി സംവിധാനത്തില്‍ ഇത്തരം നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് നേതൃത്വം ആലോചിക്കണമെന്നും കോടിയേരി


ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരുവായ രവിശങ്കറിന്റെ എന്‍.ജി.ഒ നിയമവിരുദ്ധമായ വിദേശ ഫണ്ടുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അതേത്തുടര്‍ുള്ള അന്വേഷണങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായിട്ടാണ് ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെത്തിയ രവിശങ്കര്‍ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബാബറി മസ്ജിദ് വിഷയം കോടതിക്ക് പുറത്തുനിന്ന് മാത്രമേ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കയുള്ളവെന്നും എന്നാല്‍ ആ വിഷയത്തില്‍ ഇടപെടാന്‍ രവിശങ്കര്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് വിഷയത്തില്‍ പലതവണ ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട് എന്നിരുന്നാലും രാമക്ഷേത്രനിര്‍മ്മാണത്തിനായി തന്നെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss: ‘നിങ്ങള്‍ മുസ്‌ലീമാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയും, അതുകൊണ്ട് ജോലിയില്ല’ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയ്ക്ക് ജോലി നിഷേധിച്ച് ദല്‍ഹിയിലെ അനാഥാലയം


ക്ഷേത്രവും പള്ളിയും ഒരുമിച്ച് നിര്‍മ്മിക്കണമെന്ന കോടതി നീക്കം അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ബാബറി മസ്ജിദ് 1991 ലാണ് തകര്‍ക്കപ്പെട്ടത്. രാമക്ഷേത്രം നിലനിന്നിരുന്ന പ്രദേശമെന്ന തര്‍ക്കം ഉന്നയിച്ചായിരുന്നു മന്ദിരം തകര്‍ക്കപ്പെട്ടത്.