എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ പിന്തുണച്ച് ശ്രീ ശ്രീ രവിശങ്കര്‍; 2002 ലെ കലാപം മറക്കണം
എഡിറ്റര്‍
Thursday 20th June 2013 11:00am

Sri-Sri-Ravi-Shankar

പനാജി: പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ രവി ശങ്കര്‍. 2002 ലെ ഗുജറാത്ത് കലാപം എല്ലാവരും മറക്കണമെന്നും ശ്രീ ശ്രീ പറഞ്ഞു.

Ads By Google
2002 ല്‍ നടന്നതിനെ കുറിച്ച് പറഞ്ഞ് സമയം കളയുന്നത് ശരിയല്ല. മോഡി അന്ന് മുഖ്യമന്ത്രി പദത്തില്‍ പുതിയതായിരുന്നു. മുഖ്യമന്ത്രിയായുള്ള അനുഭവങ്ങള്‍ അദ്ദേഹ ത്തിനില്ലായിരുന്നു. ശ്രീ ശ്രീ പറയുന്നു.

2001 ലാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. 2002ലാണ് ഗുജറാത്തില്‍ വര്‍ഗീയ കലാപം നടക്കുന്നത്. കലാപം തടയാന്‍ മുഖ്യമന്ത്രിയായ മോഡി ഒന്നും ചെയ്തില്ലെന്ന ആരോപണം അന്നുമുതല്‍ ഉയര്‍ന്നിരുന്നു.

ഗുജറാത്തിലെ വര്‍ഗീയ കലാപത്തില്‍ നരേന്ദ്ര മോജഡിക്കും പങ്കുണ്ടെന്ന ആരോപണം ഇന്നും ശക്തമാണ്. അതിനിടയിലാണ് മോഡിയെ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ഇതിന്റെ പേരില്‍ ബി.ജെ.പിയുമായുള്ള സഖ്യം ജെ.ഡി.യു ഉപേക്ഷിച്ചിരുന്നു. മോഡിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയതില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കും കടുത്ത എതിര്‍പ്പുണ്ട്.

ശ്രീ ശ്രീ രവിശങ്കര്‍ ആള്‍ക്കൂട്ടത്തിന്റേയും മുലധനത്തിന്റേയും ആള്‍ദൈവം

Advertisement