തമിഴ് പുലികളെ കീഴടക്കിയ ശേഷം ലങ്കന്‍ സര്‍ക്കാറും സൈന്യവും അവിടെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറം ലോകം ഏറെയൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന സാഹചര്യമാണ് ലങ്കയിലുള്ളത്. അതിനാല്‍ ലങ്കയില്‍ സത്യത്തിന് മുകളില്‍ ഭീതിയുടെ കരിമ്പടം മൂടപ്പെട്ടിരിക്കുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും തിരിക്കുന്ന തമിഴ്‌നാട്ടുകാരായ മത്സ്യത്തൊളിലാളികള്‍ വരെ അവിടെ പീഡനത്തിന് വിധേയരാവുകയാണ്. തമിഴെര്‍ക്കെതിരായ വംശവെറി അതിരുകള്‍ ലംഘിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നാം കണ്ടത്. തീരാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് ശ്രീലങ്കയില്‍ പിടിയിലായി ഏറെ ദുരിതത്തിനുശേഷം നാട്ടിലെത്തിയ മത്സ്യത്തൊഴിലാളികള്‍ അവരുടെ ദുരന്തകഥ പങ്കുവയ്കുന്നു.

കരയ്ക്കു പിടിച്ചിട്ട മല്‍സ്യത്തിന്റേതു പോലെയായിന്നു അവരുടെ അവസ്ഥ. ദുരിതത്തിന്റെ തീക്കടലില്‍ നിന്നും ആരുടെയൊക്കെയോ കനിവുകൊണ്ട് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു അവര്‍. അയല്‍ രാജ്യത്ത് അനുഭവിച്ച തിക്താനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു