കൊച്ചി: ശ്രീലങ്ക സ്വദേശികളായ കോതമംഗലത്തുനിന്ന് ഇന്റലിജന്‍സ് ബ്യൂറോ പിടികൂടി. നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പടെ 37 പേരാണ് സംഘത്തിലുള്ളത്. കടല്‍ മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിണനിടെയാണ് ഇവര്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ പിടിയിലായത്.

കോതമംഗലത്തെ ഒരു വീട്ടില്‍ അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവര്‍. തമിഴ്‌നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. പെരുമ്പാവൂരിലെ തടിയിട്ട പറമ്പില്‍ നിന്നുമായാണ് ശ്രീലങ്കന്‍ സ്വദേശികളെ അറസ്‌ററ് ചെയ്തത്.

മുനമ്പത്തുനിന്ന് ബോട്ട് വാങ്ങി അതില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇവരെ കളമശ്ശേരിയിലെ എ.ആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.