എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യ കപ്പ് : ശ്രീലങ്കയ്ക്ക് കിരീടം
എഡിറ്റര്‍
Saturday 8th March 2014 10:20pm

srilanka

മീര്‍പൂര്‍: പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക ഏഷ്യ കപ്പ് സ്വന്തമാക്കി. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക കിരീടമണിഞ്ഞത്.

അഞ്ചാം തവണയാണ് ശ്രീലങ്ക ഏഷ്യ കപ്പ് സ്വന്തമാക്കുന്നത്.

ഓപ്പണര്‍ ലഹിരു തിരുമന്നയുടെ  സെഞ്ചുറിയാണ്(101) ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. മുന്‍ നായകന്‍ മഹേല ജയവര്‍ധന 75 റണ്‍സുമായി തിരുമന്നയ്ക്ക് ഉറച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 156 റണ്‍സാണ് ശ്രീലങ്കയെ 261 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്താന്‍ സഹായകമായത്.

ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ അഞ്ച് വിക്കറ്റ് നേടി. മലിംഗയുടെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന പാകിസ്ഥാനെ ഫഹദ് ആലവും(114 നോട്ടൗട്ട്) മിസ്ബായും(65) ചേര്‍ന്നാണ് കരകയറ്റിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 260 റണ്‍സ് നേടിയത്്. 46.2 ഓവറില്‍ തന്നെ ശ്രീലങ്ക വിജയലക്ഷ്യം മറികടന്നു.

Advertisement