അഡ്‌ലെയ്ഡ്: കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസിലെ രണ്ടാം ഫൈനലില്‍ ശ്രീലങ്കയ്ക്ക് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഓസ്‌ട്രേലിയയുടെ 271 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44.2 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു.

ടോസ്‌നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്‌ട്രേലയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 271 റണ്‍സെടുത്തത്. ഡേവിഡ് വാര്‍ണര്‍ (100), ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് (117) റണ്‍സുമെടുത്തു. ആദ്യ ഫൈനലിലും ഡേവിഡ് വാര്‍ണര്‍ സെഞ്ച്വറി നേടിയിരുന്നു.

സെഞ്ച്വറി നേടിയ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ (106), ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ (80) എന്നിവരുടെ ബാറ്റിംഗാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 179 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഇതോടെ ശ്രലീങ്കയും ഓസ്‌ട്രേലിയയും ഓരോ മത്സരം വീതം ജയിച്ച് ഫൈനലില്‍ തുല്യത നേടിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് അവസാന ഫൈനല്‍ നടക്കുന്നത്.

Malayalam news

Kerala news in English