എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയയ്ക്ക് നാണം കെട്ട തോല്‍വി
എഡിറ്റര്‍
Friday 18th January 2013 5:09pm

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വെറും 74 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

Ads By Google

ഓസ്‌ട്രേലിയന്‍ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഏകദിന സ്‌കോറാണിത്. 22 റണ്‍സെടുത്ത  മിച്ച സ്റ്റാര്‍ക്കാണ് ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേയും വിക്കറ്റുകള്‍ തുടക്കത്തില്‍ പെട്ടന്ന് കൊഴിഞ്ഞു പോവുകയായിരുന്നു.

62 റണ്‍സിനിടെ അഞ്ച് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. എന്നാല്‍ പിന്നീട് താളം കണ്ടെത്തിയ ശ്രീലങ്ക 20 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. ദില്‍ഷന്‍(22), പെരേര(നോട്ടൗട്ട്) എന്നിവരാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍.

വെറും 26.4 ഓവറില്‍ ഓസീസ് പടയിലെ എല്ലാവരും പുറത്തായി. 10 ഓവറില്‍ 22 റണ്‍സ് വഴങ്ങി 5 അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുലശേഖരയാണ് ശ്രീലങ്കയുടെ വിജയശില്‍പ്പി. കുലശേഖരയാണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement