ഹൈദരാബാദ്: ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു പോവുകമ്പോഴും മറുവശത്ത് ഒറ്റയ്ക്ക് പടനയച്ച് മനന്‍ വോറ. ഒടുവില്‍ 95 റണ്‍സെടുത്ത് മനന്‍ വോറ മടങ്ങിയപ്പോള്‍ അവസാനിച്ചത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഴുവന്‍ പ്രതീക്ഷകളുമായിരുന്നു. എന്നാല്‍ കാവ്യ നീതി എന്നൊന്ന് ക്രിക്കറ്റിലുണ്ടെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. അവസാന ഓവറില്‍ ഹൈദരാബാദ് വിജയം പൊരുതി നേടുകയായിരുന്നു.

നേരത്തെ ബാറ്റ് ചെയ്ത ഹൈദരാബാദിനായി നായക്‌ന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത് ഡേവിഡ് വാര്‍ണര്‍ 70 റണ്‍സെടുത്തിരുന്നു. 34 എടുത്ത നമന്‍ ഓജയുടെ പ്രകടനവും സണ്‍റൈസേഴ്‌സിന് നിര്‍ണ്ണായകമായത്. അതേസമയം മറ്റു താരങ്ങളൊക്കെ നിരാശപ്പെടുത്തുകയായിരുന്നു.


Also Read: ഇത് സൂപ്പര്‍മാന്‍ സാംസണ്‍; എതിര്‍ ടീമിനെപ്പോലും അമ്പരപ്പിച്ച് സഞ്ജുവിന്റെ അവിശ്വസനീയ ഫീല്‍ഡിംഗ്,വീഡിയോ


പതിവു പോലെ ഹൈദരാബാദ് ബൗളേഴ്‌സ് മികവു പുലര്‍ത്തിയ മത്സരത്തില്‍ പഞ്ചാബ് വിക്കറ്റുകള്‍ ഓരോന്നായി കൊഴിയുകയായിരുന്നു. ഓപ്പണ്‍ ഹാഷിം അംലയേയും വെടിക്കെട്ടിനു പേരു കേട്ട ഗ്ലെന്‍ മാക്‌സ് വെല്ലിനേയും നേരത്തെ നഷ്ടമായി. അഞ്ചു വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാറായിരുന്നു ടീമിന്റെ പ്രതിരോധം നയിച്ചത്.

എന്നാല്‍ അവസാന ഓവറുകളില്‍ അനാവശ്യമായി വഴങ്ങിയ എക്‌സ്ട്രാസ് ഹൈദരാബാദിന് തിരിച്ചടിയായി. അഞ്ചു റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം.