കോഴിക്കോട്: താന്‍ ഭൂമി കയ്യേറിയതായി സി.പി.ഐ.എമ്മും പിണറായി വിജയനും തെളിയിച്ചാല്‍ തന്റെ എല്ലാ സ്വത്തുക്കളും പൊതു ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ തയ്യാറാണെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ ആരോപണമുന്നയിക്കുന്നതിന് പകരം പാര്‍ട്ടിയും പിണറായിയും ഇതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.