Categories

ശ്രേയാംസ്‌കുമാറിന്റെ ഭൂമി ഏറ്റെടുക്കല്‍: വിധിക്ക് സ്‌റ്റേയില്ല

high-courtകൊച്ചി: സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി നേതാവും കല്‍പ്പറ്റ എം.എല്‍.എയുമായ എം.വി ശ്രേയാംസ്‌കുമാറിന്റെ വയനാട്ടിലെ ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനുള്ള സിംഗിള് ബെഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

വയനാട് കൃഷ്ണഗിരി എസ്‌റ്റേറ്റില്‍ എം.വി.ശ്രേയാംസ്‌കുമാര്‍ അനധികൃതമായി കൈവശംവച്ച 16 ഏക്കര്‍ ഭൂമി സര്‍ക്കാരിനു വിട്ടുനല്‍കണമെന്നാണ് സിംഗിള്‍ ബെഞ്ച് വിധിയുണ്ടായത്.

ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ശ്രേയാംസ്‌കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വറും ജസ്റ്റിസ് ആന്റണി ഡൊമനിക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. സിംഗിള്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്ന ആവശ്യമാണ് ഡിവിഷന്‍ ബെഞ്ച് നിരസിച്ചത്.

വന്‍തോതില്‍ ഭൂമി സ്വന്തമായുള്ള ശ്രേയാംസ്‌കുമാര്‍ കൈവശഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ച നടപടിയെ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.