ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും അയ്യപ്പ വിഗ്രഹം തൊട്ടു എന്നും ഒരു നടി പറഞ്ഞതിന്റെ പുകില്‍ അടങ്ങിയിട്ടില്ല. കന്നഡ നടി ജയമാലയ്ക്ക് ഈ ‘നിഷ്‌കളങ്ക’ പ്രസ്താവനയ്ക്ക് ജയില്‍വാസം തന്നെ കിട്ടിയേക്കാമെന്ന സ്ഥിതിയാണിപ്പോള്‍. ഈ അവസരത്തിലാണ് മറ്റൊരു ശബരിമല വിവാദം ഉണ്ടാക്കാന്‍ തെന്നിന്ത്യന്‍ നായി ശ്രിയ ശരണ്‍ രംഗത്തെത്തിയിരിക്കുന്നത്. വിവാദത്തില്‍ ജയമാലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന ശ്രിയ ചോദിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍ പോയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്നാണ്.

‘ജയമാല ശ്രീകോവിലില്‍ കയറി എന്ന വെളിപ്പെടുത്തല്‍ കള്ളമാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ജയമാല പറഞ്ഞത് സത്യമാണെങ്കില്‍ ആ ധൈര്യത്തെ ഞാന്‍ പ്രശംസിക്കുന്നു. ഇങ്ങനെയാണ് ശബരിമലയില്‍ നാം വിപ്ലവം ഉണ്ടാക്കേണ്ടത്’ ശ്രിയ പറയുന്നു.

അയ്യപ്പന്‍ ഈശ്വരനാണ്. സ്ത്രീകളെയും പുരുഷന്‍മാരെയും സൃഷ്ടിച്ച ഈശ്വരന്‍. ആ ഈശ്വരന്‍ തന്റെ സൃഷ്ടികളെ വെറുക്കുന്നു എന്നത് അംഗീകരിക്കാനാവില്ല. എന്തിനാണ് സ്തീകളെ ശബരിമലയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ശ്രമക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും ശ്രിയ പറഞ്ഞു.