കമല്‍ഹാസന്റെ ചിത്രത്തില്‍ നായികയാവുക എന്ന ശ്രേീയയുടെ മോഹം പൂവണിയുന്നു. കമലിന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിലാണ് ശ്രീയ ശരണ്‍ നായികയാവുന്നത്.

സംവിധായകന്‍ ശെല്‍വരാഘവനില്‍ നിന്നും വിശ്വരൂപത്തിന്റെ കഥ കേട്ടയുടന്‍ ശ്രീയ സമ്മതം മൂളുകയായിരുന്നു. കഴിഞ്ഞവര്‍ഷം കമല്‍ പ്രഖ്യാപിച്ച മര്‍മ്മയോഗിയില്‍ ശ്രീയ നായകയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മര്‍മ്മയോഗി മാറ്റിവച്ചതോടെ ശ്രീയയുടെ മോഹങ്ങള്‍ തകരുകയായിരുന്നു.

ശ്രീയയ്ക്ക് പുറമേ ബോളിവുഡ് താരം സൊണാക്ഷി സിന്‍ഹയും ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.