എഡിറ്റര്‍
എഡിറ്റര്‍
ശ്രേയ ഘോഷാല്‍ വെള്ളിത്തിരയിലേക്ക്
എഡിറ്റര്‍
Saturday 9th June 2012 9:06am

സ്വരമാധുര്യം കൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ ഗായിക ശ്രേയാ ഘോഷാല്‍ വെള്ളിത്തിരയിലേക്ക്. തമിഴകത്താണ് ശ്രേയയുടെ അരങ്ങേറ്റും. മൈന എന്ന ചിത്രം സംവിധാനം ചെയ്ത പ്രഭുസോളമന്‍ നിര്‍മ്മിക്കുന്ന സട്ടൈ എന്ന ചിത്രത്തിലൂടെയാണ് ശ്രേയാ ഘോഷാലിന്റെ അരങ്ങേറ്റം.

സമുദ്രക്കനി നായകനാകുന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് ശ്രേയ എത്തുന്നത്. ചിത്രത്തിലെ സഹായനേ സഹായനേ നെഞ്ചുക്കുള്‍ നീ മുളത്തായ് എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് ശ്രേയ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. മൈനയുടെ സംഗീതസംവിധാനം നിര്‍വഹിച്ച ഡി. ഇമ്മാനാണ് സട്ടൈയിലും പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ശ്രേയയുടെ ഗാനരംഗത്തിന് വീഡിയോ ഷെയറിങ് വെബ്‌സൈറ്റുകളില്‍ നല്ല സ്വീകരണമാണ് ലഭിക്കുന്നത്. സട്ടൈയുടെ പ്രചാരണത്തിന് ശ്രേയയുടെ സ്വീകാര്യത സഹായകരമാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. അന്‍പഴകനാണ് ‘സട്ടൈ’ സംവിധാനം ചെയ്യുന്നത്.

Advertisement