എഡിറ്റര്‍
എഡിറ്റര്‍
ശ്രീശാന്ത് ഇപ്പോഴും മികച്ച ബൗളര്‍ തന്നെയാണ് ദേശീയ ടീമിലേക്ക് തിരിച്ച് വരും: ടി.സി മാത്യൂ
എഡിറ്റര്‍
Sunday 5th February 2017 3:24pm

SREE-TC

 

കൊച്ചി: ശ്രീശാന്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങി വരവ് അടഞ്ഞ അധ്യായമല്ലെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു. 39 കാരനായ ആശിഷ് നെഹറയ്ക്ക് ടീമിലേക്ക് മടങ്ങിയെത്താമെങ്കില്‍ ശ്രീശാന്തിനും അത് കഴിയുമെന്നും ടി.സി മാത്യു കൊച്ചിയില്‍ പറഞ്ഞു.

ശ്രീശാന്ത് ഇപ്പോഴും മികച്ചൊരു ബൗളര്‍ തന്നെയാണ്. ഇപ്പോഴും നല്ല രീതിയില്‍ പരിശീലനം നടത്തുന്നുണ്ട്. ശ്രീ നല്ലൊരു ബൗളറാണെന്ന് രാഹുല്‍ ദ്രാവിഡ് അടക്കമുള്ള താരങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാത്യൂ പറഞ്ഞു. വിലക്കിന്റെ കാര്യത്തില്‍ ബി.സി.സി.ഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍ വിനോദ് റായിക്ക് കത്തയക്കണമെന്ന നിര്‍ദ്ദേശവും മാത്യൂ മുന്നോട്ട് വെച്ചു.


Also read ട്രോളി ട്രോളി വീരു ഗാഗുലിയെയും വെറുതെ വിട്ടില്ല: ദാദയക്ക് സെവാഗ് കൊടുത്ത പണി കാണണ്ടേ.. 


2013ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു ശ്രീശാന്തിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ശ്രീശാന്തിന് ആജീവാനന്ത വിലക്കായിരുന്നു ബി.സി.സി.ഐ ഏര്‍പ്പെടുത്തിയത്. ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിട്ടും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് താരം വിലക്ക് നീക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

2007ലെ ട്വന്റി- 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ടീമംഗമായ ശ്രീശാന്ത് വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളറാണ്. ബി.സി.സി.ഐയിലും ടീമിലും മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കേരള താരം. ശ്രീശാന്തിനെ ബൗളിങ്ങിനെ എക്കാലവും പുകഴ്ത്തിയിട്ടുള്ള അനില്‍ കുംബ്ലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ശ്രീയെപ്പോലെ അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്ന കോഹ്‌ലി നായകനും.

Advertisement