Categories

വിവാഹം ഉടനെന്ന് ശ്രീ; വധു റിയയാണോയെന്ന് ബോളിവുഡ്

sreesant and riyaഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍കോപിയും പേസ് ബൗളറുമായ  ശ്രീശാന്ത് വിവാഹിതനാകുന്നു. വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്നും അവരുടെ ആഗ്രഹം കണക്കിലെടുത്ത് താന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചുവെന്നും ശ്രീ പറഞ്ഞു.

വിവാഹമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വധു വാരാണെന്ന കാര്യത്തില്‍ ശ്രീ സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ശ്രീയുടെ വധുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ തുടങ്ങിക്കഴിഞ്ഞു.

റിയാസെന്നിന്റെ പേരിനൊപ്പം ശ്രീയുടെ പേര് ചേര്‍ത്ത് ബോളിവുഡില്‍ വാര്‍ത്ത പ്രചരിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. റിയയും ശ്രീയും പ്രണയമാണെന്നും ശ്രീയുടെ നിര്‍ബന്ധപ്രകാരമാണ് റിയ കൊച്ചി ടീം ബ്രാന്‍ഡ് അംബാസിഡറായതെന്നും പ്രചരണങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ശ്രീ റിയയുമായി ബന്ധമില്ലെന്ന് പറഞ്ഞത് വിവാഹാലോചനകള്‍ നടക്കുന്നതിനാലാണെന്നാണ് ബോളിവുഡിലെ ചില പാപ്പരാസികള്‍ പറയുന്നത്.

ഇന്ത്യാടുഡേ വെബ്‌സൈറ്റാണ് ശ്രീ-റിയ പ്രണയവാര്‍ത്ത ആദ്യം പുറത്തുവിട്ടത്. മുംബൈയിലെ ഡി. വൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ കളി കാണാന്‍ റിയ എത്തിയിരുന്നെന്നും ശ്രീശാന്ത് ഓരോ പന്തെറിയുമ്പോഴും പ്രാര്‍ത്ഥനയില്‍ മുഴുകിയെന്നുമാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ജ്വല്ലറി ഗ്രൂപ്പായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് ശ്രീശാന്തും റിയയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ചയാണ് പ്രണയത്തിലേക്ക് വഴിമാറിയത്.

ബോളിവുഡ് നടി മിനിഷ ലാംപ, ലക്ഷ്മി റായ് എന്നിവരോടൊപ്പവും ശ്രീയുടെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.

One Response to “വിവാഹം ഉടനെന്ന് ശ്രീ; വധു റിയയാണോയെന്ന് ബോളിവുഡ്”

  1. ans

    LADUU POTTI MONE

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.