കൊച്ചി: ഐ.പി.എല്‍. ടീം നഷ്ടമായത് കേരളാ ക്രിക്കറ്റിന് വലിയ ദോഷമൊന്നും വരുത്തില്ലെന്ന് ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത. കേരളത്തിന് ഒരു ഐ.പി.എല്‍. ടീം ഇല്ലാത്തത് ഒരുപക്ഷേ അനുഗ്രമായേക്കാമെന്നും ഐ.പി.എല്‍. മാത്രം നോക്കിയിരുന്നാല്‍ അത് കേരളാ ക്രിക്കറ്റിന് ഗുണകരമാകില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഐ.പി.എല്‍. കളിച്ചതുകൊണ്ടല്ല താന്‍ ദേശീയ ടീമിലെത്തിയതെന്നും ബി.സി.സി.ഐയുടെ വിലക്കുള്ളതിനാല്‍ ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കേരളാ പ്രതിനിധികളായ കൊച്ചി ടസ്‌കേഴ്‌സ കേരളയുടെ അംഗീകാരം ബി.സി.സി.ഐ. കുറച്ചുദിവസം മുമ്പ് റദ്ദാക്കിയിരുന്നു. ബി,സി.സി.ഐക്ക ഗ്യാരണ്ടിയായി നല്‍കേണ്ട തുകയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. കഴിഞ്ഞ സീസണില്‍ ടസ്‌കേഴ്‌സിലെ അംഗമായിരുന്ന ശ്രീശാന്ത്.