കോഴിക്കോട്: ആണുങ്ങളുടെ കളിയാണ് ക്രിക്കറ്റ് എന്ന ധാരണകളെ മാറ്റി മിതാലിയും സംഘവും ഉയര്‍ത്തിയ ആരവം ഇനിയും അടങ്ങിയിട്ടില്ല. ആരാലും ശ്രദ്ധിക്കാതെ വിമാനം കറിയ മിതാലിയുടെ ടീം ഇന്ത്യ തിരിച്ചുവന്നത് വന്‍വരവേല്‍പ്പുകള്‍ക്ക് നടുവിലേയ്ക്കായിരുന്നു.

Subscribe Us:

എന്നാല്‍ ശ്രീശാന്തിന് വനിതാ ടീമിന്റെ പ്രകടനത്തോടൊപ്പം സ്വകാര്യമായി അഹങ്കരിക്കാനുള്ള വകയും സമ്മാനിച്ചാണ് മിതാലിയും സംഘവും തിരിച്ച് നാട്ടിലെത്തിയത്. തന്റെ മകളെ ക്രിക്കറ്റ് താരമാക്കണമെന്നാഗ്രഹത്തെ പ്രചോദിപ്പിക്കുന്ന പ്രകടനമാണ് മിതാലിയും കൂട്ടരും നടത്തിയതെന്ന് ശ്രീശാന്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ എന്റെ മകളെ ക്രിക്കറ്റ് താരമാക്കുമെന്ന് പറയുമ്പോള്‍ ഭാര്യ ഭുവന്വേശ്വരി ചോദിച്ചിരുന്നു അതിന് ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് ഉണ്ടോയെന്ന്. അവള്‍ക്കുള്ള മറുപടിയാണ് മിതാലിയും കൂട്ടരും തന്നത്.’


Also Read: ഡാ മോനെ ഇത് ടെസ്റ്റാണ് …..ട്വന്റി-20 അല്ല;ഓരോവറില്‍ 26 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിഗ് കാണാം


തുടക്കം മുതല്‍ക്കെ മികച്ച കഠിനാധ്വാനിയാണ് മിതാലിയെന്ന് ശ്രീശാന്ത് പറയുന്നു. അവര്‍ ഫിറ്റ്‌നെസിനു വേണ്ടി പരിശീലിക്കുന്നത് കണ്ടാണ് താന്‍ മികച്ച പരിശീലനത്തിലൂടെ ഫിറ്റ്‌നസ്സ വീണ്ടെടുത്തതെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.

ക്രീസില്‍ മികച്ച പദചലനത്തോടെ ബാറ്റുചെയ്യുന്നതിന്റെ രഹസ്യം ചോദിച്ചപ്പോള്‍ താന്‍ ചെറുപ്പം മുതലെ സ്‌നേഹിച്ചിരുന്ന ഭരതനാട്യം പഠിച്ചതുകൊണ്ടാണെന്ന് പറഞ്ഞതും ശ്രീ ഓര്‍ത്തെടുക്കുന്നു. പ്രിയ സുഹൃത്തിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാനും നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകാനും കഴിയട്ടെ എന്നാശംസിച്ചുകൊണ്ടാണ് അഭിമുഖം അവസാനിക്കുന്നത്.