കൊളംബോ: കാല്‍മുട്ടിനു പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ശ്രീശാന്ത് നാട്ടിലേക്ക് മടങ്ങി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുനാഫ് പട്ടേലായിരിക്കും ശ്രീശാന്തിന്റെ പകരക്കാരന്‍.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ച്ചയായ മൂന്നുമാസത്തെ പരിശീനത്തിനുശേഷമായിരുന്നു ശ്രീശാന്ത് ടീമിനൊപ്പം ചേര്‍ന്നത്. പരിക്കേറ്റ മറ്റൊരു ബൗളര്‍ സഹീര്‍ ഖാനും ടീം ഇന്ത്യക്കൊപ്പമില്ല. അഭിമന്യു മിതുന്‍ ആയിരിക്കും സഹീറിന്റെ പകരക്കാരന്‍.