sreeshanth-in-ranji-camp

തലശ്ശേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ശ്രീശാന്ത് തലശ്ശേരിയിലെത്തി. ഇനി താന്‍ വിവാദങ്ങള്‍ക്കില്ലെന്നും ക്യാമ്പില്‍ നിന്ന് താന്‍ വിട്ടുനിന്നത് ഉത്തരവാദപ്പെട്ടവരെ അറിയിച്ചശേഷമാണെന്നും കേരള ടീം ക്യാപ്റ്റനായ ശ്രീശാന്ത് വ്യക്തമാക്കി.

തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അറിയില്ല. കെ സി എയുടെ പൂര്‍ണപിന്തുണ തനിക്കുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ടീം ക്യാപ്റ്റനായ ശ്രീശാന്ത് ക്യാമ്പില്‍ നിന്ന് വിട്ട് നിന്ന് കോളജ് പരിപാടികളില്‍ പങ്കെടുക്കാന്‍ പോയത് വിവാദമായിരുന്നു. രഞ്ജി ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ശ്രീശാന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കേരള ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി കെ സി എയോട് ആവശ്യപ്പെട്ടിരുന്നു.