എഡിറ്റര്‍
എഡിറ്റര്‍
ശ്രീശാന്ത് ഇന്ത്യ എ ടീമില്‍
എഡിറ്റര്‍
Wednesday 2nd January 2013 5:21pm

മുംബൈ: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയ്ക്കുമുമ്പായുള്ള സന്നാഹ മത്സരത്തില്‍ മലയാളി താരം ശ്രീശാന്ത് കളിക്കും. ഇന്ത്യ എ ടീമിലാണ് ശ്രീശാന്ത് ഇടം നേടിയിരിക്കുന്നത്.

Ads By Google

രഞ്ജി മത്സരത്തിലെ മികച്ച പ്രകടനമാണ് ശ്രീശാന്തിനെ എ ടീമില്‍ ഇടം നേടിക്കൊടുത്തത്. ജമ്മു കാഷ്മീര്‍ ഓള്‍ റൗണ്ടര്‍ പര്‍വീസ് റസോളി ഉള്‍പ്പെടെ 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കാഷ്മീരില്‍ നിന്നും ആദ്യമായാണ് ഒരാള്‍ ദേശീയ ടീമില്‍ എത്തുന്നത്.

ജനുവരി ആറിന് ദല്‍ഹിയിലാണ് മത്സരം ആരംഭിക്കുന്നത്. അഭിനവ് മുകുന്ദാണ് ടീമിന്റെ ക്യാപ്റ്റന്‍. മുരളി വിജയ്, അശോക് മെനേരിയ, രോഹിത് മോഡ്‌വാനി, ജലജ് സക്‌സേന തുടങ്ങിയവരും ടീമില്‍ ഇടം നേടിയിരിക്കുന്നത്.

ഈ സീസണില്‍ ത്രിപുര, ജാര്‍ഖണ്ഡ്, ആന്ധ്ര ടീമുകള്‍ക്കെതിരായ രഞ്ജി മത്സരങ്ങളില്‍ നിന്ന് ശ്രീശാന്ത് ഒന്‍പതു വിക്കറ്റ് നേടിയിരുന്നു. 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്.

Advertisement