എഡിറ്റര്‍
എഡിറ്റര്‍
മഹാവിഷ്ണുവിന്റെ വിശ്വരൂപവേഷത്തില്‍ ശ്രീശാന്ത്
എഡിറ്റര്‍
Friday 26th October 2012 12:34pm

ഗുരുവായൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കൃഷ്ണനാട്ടത്തിലെ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ വിശ്വരൂപവേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ശംഖു- ചക്ര- ഗദാ- പത്മധാരിയായ മഹാവിഷ്ണുവിന്റെ വേഷത്തില്‍ ക്ഷേത്രപ്രദക്ഷിണത്തിനായി എത്തിയ ശ്രീശാന്ത് സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം കൊടിമരത്തിന് സമീപം നിന്ന് ഉണ്ണിക്കണ്ണനെ തൊഴുതു. ശ്രീശാന്തിന്റെ പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ.

Ads By Google

മക്കളുടെ ആരോഗ്യത്തിനും ശ്രേയസിനുമായി അമ്മമാര്‍ നേരുന്ന വഴിപാടാണ് മക്കളെ വിശ്വരൂപം കെട്ടിക്കാമെന്നത്. ശ്രീശാന്തിന്റെ അമ്മ നേര്‍ന് ന്ന വഴിപാട് നടത്താനാണ് ശ്രീ ഇന്നലെ ഗുരുവായൂരില്‍ എത്തിയത്. കുടുംബാംഗങ്ങളും ദേവസ്വം ഭാരവാഹികളും ശ്രീക്കൊപ്പമുണ്ടായിരുന്നു.

ഗുരുവായൂരപ്പനെ തൊഴുത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സംസാരിക്കാനും ശ്രീശാന്ത് മറന്നില്ല. മൂന്ന് മാസത്തിനകം ടീമില്‍ തിരിച്ചെത്തുമെന്നും അതിനുള്ള കഠിന ശ്രമത്തിലാണ് താനെന്നും ശ്രീ പറഞ്ഞു.

ജനുവരി 15ന് കൊച്ചിയില്‍ നടക്കുന്ന ഏകദിനത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് തന്റെ പൂര്‍ണ പ്രതീക്ഷ. സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും അതിനായി എത്ര ബുദ്ധിമുട്ടാനും തയ്യാറാണെന്നും ശ്രീ പറഞ്ഞു.

Advertisement