എഡിറ്റര്‍
എഡിറ്റര്‍
ജീവിതത്തില്‍ എല്ലാവര്‍ക്കും മോശം സമയം ഉണ്ടാകും, അത് അവസാനിക്കുകയും ചെയ്യും: ശ്രീശാന്ത്
എഡിറ്റര്‍
Wednesday 29th January 2014 3:37pm

sree1

ഭോപ്പാല്‍: തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണ് ഇതെന്നും അധികം വൈകാതെ തന്നെ അത് തന്നെ വിട്ടൊഴിയുമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ജീവിതത്തില്‍ ചില മോശസമയങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. ഇത് എന്റെ മോശം സമയമാണ്. അത് അവസാനിക്കുകയും ചെയ്യും- ശ്രീശാന്ത് പറയുന്നു.

ഭോപ്പാലില്‍ തന്റെ ഭാര്യയുടെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. എന്നാല്‍ മാധ്യമങ്ങളെ പരമാവധി ഒഴിവാക്കി നടക്കുന്ന ശ്രീശാന്ത് ചില ചോദ്യങ്ങള്‍ക്ക് മാത്രമേ ഉത്തരം നല്‍കിയുള്ളൂ.

ഇപ്പോള്‍ വിവാഹജീവിതത്തിലാണ് ശ്രദ്ധിക്കുന്നതെന്നും അവിടെ സന്തോഷം മാത്രമേ ഉള്ളൂ എന്നും ശ്രീ പറയുന്നു.

ഒരു ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള സ്ഥലം ലഭിച്ചിട്ടില്ല. ഭോപ്പാല്‍ വളരെ മനോഹരമായ സ്്ഥലമാണ്. ഇവിടെ ഒരു ഫിറ്റ്‌നെസ് സെന്റര്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

2011 ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന ശ്രീശാന്ത് കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.എല്‍ വാതുവെപ്പ് മത്സരത്തെ തുടര്‍ന്നാണ് ക്രിക്കറ്റില്‍ നിന്നും പുറത്താവുന്നത്. തുടര്‍ന്ന് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement