എഡിറ്റര്‍
എഡിറ്റര്‍
ശ്രീശാന്ത് വിവാഹിതനാകുന്നു
എഡിറ്റര്‍
Sunday 17th November 2013 11:14pm

sreesanth

കൊച്ചി:ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനാകുന്നു. രാജസ്ഥാന്‍ സ്വദേശിനിയായ നയന്‍ ആണ് വധു. ഡിസംബര്‍ 12 ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടക്കുന്നത്.

ലെ മെറിഡിയന്‍ ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരം നടക്കും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

ശ്രീശാന്തിന്റെ വിവാഹം വൈകാതെയുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വധുവിനെക്കുറിച്ച് യാതൊരു സൂചനകളും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

ഐ.പി.എല്‍ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് ബി.സി.സി.ഐ യുടെ ആജീവനാന്ത വിലക്ക് നേരിട്ടിരിക്കുകയാണ് ശ്രീശാന്ത് ഇപ്പോള്‍.

Advertisement