എഡിറ്റര്‍
എഡിറ്റര്‍
ശ്രീ രണ്ടും കല്‍പ്പിച്ചു തന്നെ; ബി.സി.സി.ഐയ്‌ക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍
എഡിറ്റര്‍
Friday 18th August 2017 6:34pm

കൊച്ചി: അന്തരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എന്‍.ഒ.സി അനുവദിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഇന്ത്യയോട് (ബി.സി.സി.ഐ) നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍.

ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കൂടി ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് പുതിയ വ്യക്തത വരുത്തല്‍ ഹരജി നല്‍കിയിട്ടുള്ളത്.

നേരത്തെ, ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കിയിരുന്നു. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്കാണ് ഹൈക്കോടതി റദ്ദാക്കിയത്.

2013 ലാണ് ഒത്തുകളിയാരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. കോടതി വിധിയോടെ ഇനി ശ്രീശാന്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാം.

നേരത്തെ പട്യാല കോടതി ശ്രീശാന്തിനെതരായ കുറ്റപത്രം റദ്ദാക്കിയിരുന്നു. ശ്രീശാന്തിനെ കളിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് ശരിയായില്ലെന്ന് കോടതി നിരീക്ഷിച്ചു.

Advertisement