അമിതാഭിന്റെ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ സ്‌പെഷല്‍ ഗസ്റ്റായെത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് മാധ്യമങ്ങളോട്

“കെ.ബി.സിയില്‍ വേദിയില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അമിതാഭ്ജിയെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.കഴിഞ്ഞ കാണ്‍പൂര്‍ ടെസ്റ്റ് പോലെ ഇത് വലിയൊരനുഗ്രഹമായി കരുതുന്നു. കെബിസി ഷൂട്ടിംങും സന്ദര്‍ശനവും എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ്.
നല്ല പരിശീലനം ലഭിച്ചതില്‍ സന്തോഷമുണ്ട്. സഹീറിനോപ്പവും വീരേന്ദ്രസേവാഗിനൊപ്പവും പരീശിലനം നടത്തി.  നവംബര്‍ ആദ്യം നടക്കുന്ന ന്യൂസിലാന്റ് പരമ്പരയ്ക്കുവേണ്ടിയുള്ള  കാത്തിരിപ്പിലാണ്.
ഞാന്‍ തിരിച്ചുവരുകയാണ്.
വരുന്ന പരമ്പരയ്ക്കുവേണ്ടിയുള്ള കാത്തരിപ്പിലാണ്.”