sreeramakrishnanമലപ്പുറം: ജമാഅത്തെ ഇസ്‌ലാമി പിന്തുണ നിയമസഭ തിരഞ്ഞെടുപ്പില്‍ വി.എസ്. ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥിയുമായിരുന്ന പി.ശ്രീരാമകൃഷ്ണന്‍. ഇടതു സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ നടപടികളും വിലയിരുത്തിയാണ് ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള സംഘടനകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയത്. അതു ഗുണം ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.

തെരഞ്ഞെടുപ്പ് പ്രകടനവുമായി ബന്ധമെട്ട് പാര്‍ട്ടി ഔദ്യോഗികമായി ഇനിയും വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ചേരാനിരിക്കുന്നതേയുള്ളൂവെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ് ലാമി പിന്തുണ ഗുണം ചെയ്തില്ലെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മര്‍ മാസ്റ്റര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നില്ല. ഏതു സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം ഉണ്ടായതെന്ന് അറിയില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.