കോഴിക്കോട്: വായന അതിരുകടന്ന ശീലമാണന്നെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേരള വര്‍മ്മ കോളെജ് അധ്യാപിക ദീപാനിഷാന്ത് അടക്കം നിരവധി പേര്‍ രംഗത്ത്.

മനോരമ പത്രത്തിലെ വാചകമേള എന്ന പക്തിയില്‍, വായന അതിരുകടന്ന ശീലമായാണ് താന്‍ കാണുന്നതെന്നും, ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനേക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയും എന്ന ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനയാണ് വിമര്‍ശനത്തിനിടയാക്കിയത്.

ചവറ് പുത്തകങ്ങളൊക്കെ വായിച്ച് ഐ എ എസ് എടുത്ത സമയത്ത് തെങ്ങിനു തടമെടുത്തിരുന്നേല്‍ നാല് തേങ്ങാ കിട്ടിയേനെ, അല്ലിയോ മിഷ്ടര്‍ തേവള്ളിപ്പറമ്പില്‍, വായന എന്തിനെന്ന് പോലും അറിയാത്ത ഒരു ദുരന്തം എന്നാണ് മാധ്യമ പ്രവര്‍ത്തകനായ വിഷ്ണു വേണുഗോപാല്‍ പരിഹസിച്ചത്.


Also read വിമാനയാത്രക്കിടെ ഉണ്ടായ ദുരനുഭവം പങ്ക് വെച്ച് പി.വി സിന്ധു; താരത്തിന് പിന്തുണയുമായി ആരാധകര്‍


കുളിയ്ക്ക്യാ… പല്ലു തേയ്ക്ക്യാ…. തുടങ്ങിയ അതിരുകടന്ന ശീലങ്ങളില്‍ നിന്നൊക്കെ മുക്തരായി കര്‍മ്മം ചെയ്യുക മല്ലൂസ് കര്‍മ്മം ചെയ്യുക.
എനിക്ക് നല്ല കുറ്റബോധണ്ട്! ഇന്ന് ഞാന്‍ പോയത് ഒരു ലൈബ്രറി ഉദ്ഘാടനത്തിനാണ്. ഉദ്ഘാടനം ചെയ്യണേന് പകരം ആ ലൈബ്രറിയങ്ങ് കത്തിച്ച് കളയായിരുന്നെന്നാണ് ദീപാ നിശാന്തിന്റെ പോസ്റ്റ്

ചില പോസ്റ്റുകളും കമന്റുകളും വായിക്കാം