Administrator
Administrator
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷ: സംസ്ഥാന പോലീസ് മതിയെന്ന് കേരളം
Administrator
Thursday 15th September 2011 6:58pm

pathmanabhaswami-templeന്യൂദല്‍ഹി: അമൂല്യ നിധി ശേഖരം കണ്ടെത്തിയ തിരുവന്തപുരം ശ്രീപത്പനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷക്ക സംസ്ഥാന പോലീസ് മതിയെന്ന് കേരളസര്‍ക്കാര്‍. ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്ത്യവാങ് മൂലത്തിലാണ് ക്ഷേത്ര സുരക്ഷക്ക് കേന്ദ്രസേനയുടെ ആവശ്യം ഇപ്പോഴില്ലെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയത്.

അഞ്ച് തലത്തിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദ്യേശിക്കുന്നതെന്നും ഉടന്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിദഗ്ദ്ധ സമിതിക്ക് മൂല്യനിര്‍ണ്ണയിത്തിനാവശ്യമായ എല്ലാ വിധ സാമ്പത്തിക സഹായങ്ങളും നല്‍കുമെന്നും കേരളം കോടതിയെ അറിയിച്ചു.

ക്ഷേത്രത്തില്‍ നിന്ന് വിലമതിക്കാനാവത്ത നിധി ശേഖരം കണ്ടെടുത്തതിനെ തുടര്‍ന്ന് സുരക്ഷ കേന്ദ്ര സേനയായ സി.ഐ.എസ്.എഫിനെ ഏല്‍പ്പിക്കണമെന്ന് വിദഗ്ദ്ധസമിതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Advertisement