Administrator
Administrator
ശ്രീപത്മനാഭസ്വാമി നിലവറകള്‍ തുറന്നു
Administrator
Sunday 16th October 2011 1:44pm

pathmanabhaswami-templeതിരുവന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ രണ്ട് നിലവറകള്‍ ക്ഷേത്ര ഭരണസമിതി തുറന്നു. സുപ്രീം കോടതിയുടെ അനുമതി വാങ്ങാതെയാണ് ഭരണസമിതി നിലവറകള്‍ തുറന്നത്. സി.ഡി നിലവറകളാണ് പൂജാ ആവശ്യങ്ങള്‍ക്കായി തിരുവനന്തപു സബ് കോടതിയുടെ അനുമതി വാങ്ങി തുറന്നത്.

പൂജാ ആവശ്യങ്ങള്‍ക്കായി നിലവറകള്‍ തുറക്കാന്‍ സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂട്ടി കോടതിയെ അറിയിച്ചതിന് ശേഷം മാത്രമേ നിലവറകള്‍ തുറക്കാന്‍ പാടുള്ളൂ എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പരമോന്നത് കോടതിയെ മാത്രമല്ല ക്ഷേത്രത്തിലെ സമ്പത്തുകളുടെ മൂല്യ നിര്‍ണയത്തിനായി സുപ്രീം കോടതി നിയോഗിച്ച മൂല്യ നിര്‍ണയ സമിതിയെയും അറിയിക്കാതെയാണ് ക്ഷേത്ര ഭാരവാഹികള്‍ നിലവറകള്‍ തുറന്നത്.

അതിനിടെ ക്ഷേത്രത്തില്‍ കണ്ടെത്തിയ അമൂല്യ നിധി ശേഖരത്തിന്റെ മൂല്യനിര്‍ണയം നവംബര്‍ ഒമ്പതിന് ആരംഭിക്കാന്‍ ശനിയാഴ്ച തീരുമാനമായി. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

Advertisement