pathmanabhaswami-templeന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മൂല്യനിര്‍ണയത്തിന് ഒരുവര്‍ഷത്തെ സമയം അനുവദിക്കണമെന്ന് സി.വി. ആനന്ദബോസ് കമ്മറ്റി.

തിരുവനന്തപുരത്ത് സമിതിക്ക് ഓഫീസ് വേണമെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അമൂല്യനിധിശേഖരത്തിന്റെ മൂല്യനിര്‍ണയിന് നിയോഗിക്കപ്പെട്ട സി.വി. ആനന്ദബോസ് അദ്ധ്യക്ഷനായ സമിതി കോടതിയോട് ആവശ്യമുന്നയിച്ചു.

മൂല്യനിര്‍ണയത്തിന് രണ്ട് കോടി 80 ലക്ഷം രൂപ മാറ്റിവെക്കണം. ഈ തുക ക്ഷേത്രം നല്‍കിയില്ലെങ്കില്‍ സംസഥാന സര്‍ക്കാര്‍ നല്‍കണം. പ്ലാസ്റ്റിക് കവറുകളിലും ഇരുമ്പ് പെട്ടികളിലും സൂക്ഷിച്ചിരിക്കുന്ന അമൂല്യ നിധി ശേഖരം തേക്ക് തടിയുടെ പെട്ടികളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ആനന്ദബോസ് കമ്മറ്റി നിര്‍ദ്ദേശിച്ചു.