എഡിറ്റര്‍
എഡിറ്റര്‍
തുടര്‍ത്തോല്‍വിയില്‍ മനംമടുത്ത് ലങ്കന്‍ ആരാധകര്‍; ടീമിന്റെ ബസ് തടഞ്ഞും കൂക്കിവിളിച്ചും പ്രതിഷേധം
എഡിറ്റര്‍
Monday 21st August 2017 9:27pm

ധാംബുള്ള: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ തോറ്റ ശ്രീലങ്കന്‍ ടീമിന് ആരാധകരുടെ പ്രതിഷേധവും കൂക്കുവിളിയും. ടീമംഗങ്ങള്‍ യാത്ര ചെയ്ത ബസ് തടഞ്ഞ ആരാധകര്‍ ഞങ്ങള്‍ക്ക് ക്രിക്കറ്റ് തിരിച്ചുവേണമെന്നും ക്രിക്കറ്റിലെ രാഷ്ട്രീയം ഒഴിവാക്കണമെന്നുള്ള മുദ്രാവാക്യങ്ങളും മുഴക്കി.

ഇന്നലെ ഇന്ത്യയുമായുള്ള ഏകദിനമത്സരത്തിലെ തോല്‍വിക്ക് ശേഷം മടങ്ങുകയായിരുന്ന ശ്രീലങ്കന്‍ ടീമിന്റെ ബസ് അമ്പതോളം വരുന്ന ആരാധകര്‍ തടയുകയായിരുന്നു. അരമണിക്കൂറോളം ആരാധകര്‍ ടീമംഗങ്ങളുടെ ബസ് തടഞ്ഞിട്ടു.


Also Read: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അടിമയാകാതെയാണ് റിപ്പബ്‌ളിക് ചാനല്‍ പ്രവര്‍ത്തിക്കുന്നത്; തന്റെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് തള്ളുമായി അര്‍ണബ് ഗോസ്വാമി


ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ആദ്യ ഏകദിനത്തിലും ലങ്ക ദയനീയമായി പരാജയപ്പെട്ടിരുന്നു. അതേ സമയം ടീമിന്റെ വാഹനം തടഞ്ഞതിനെതിരെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സാംഗക്കാര രംഗത്തുവന്നു.

ടീമിന്റെ മോശം സമയത്ത് ആരാധകര്‍ ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് സംഗ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനം ആഗസ്റ്റ് 24 ന് പല്ലെക്കലെയില്‍ നടക്കും.

Advertisement