എഡിറ്റര്‍
എഡിറ്റര്‍
ശ്രീനിവാസനെ മാറ്റി; ഐ.പി.എല്‍ ചുമതല ഗവാസ്‌കറിന്
എഡിറ്റര്‍
Friday 28th March 2014 9:45am

gavasker

ന്യൂദല്‍ഹി: ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍.ശ്രീനിവാസനെ മാറ്റി. പകരം ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനാണ് ഭരണകാര്യങ്ങളിലുള്ള ചുമതല. അതേസമയം ഐ.പി.എല്‍ ഏഴാം സീസണ്‍ മത്സരങ്ങളുടെ ചുമതല ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്നുകൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന് വഹിയ്ക്കുമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.

ഐ.പി.എല്‍ മത്സരങ്ങളോട് വിരോധമില്ലെന്നും എല്ലാ ടീമുകളും മത്സരിയ്ക്കട്ടെയെന്നും കോടതി നിര്‍ദേശിച്ചു. ഐ.പി.എല്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണത്തെ ഐ.പി.എല്ലില്‍ തുടരുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ഈ രണ്ട് ടീമുകളെയും വിലക്കാനുള്ള നിര്‍ദേശമാണ് കോടതി പിന്‍വലിച്ചത്.

ബി.സി.സി.ഐ അധ്യക്ഷന്റെ താത്കാലിക ചുമതല മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ക്ക് നല്‍കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ചെന്നൈ ടീമിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ടീം ഉടമ കൂടിയായ എന്‍.ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന കര്‍ശന നിര്‍ദേശമാണ് സുപ്രീംകോടതി നല്‍കിയത്.

അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്‌ക്കെതിരെ രാജസ്ഥാന്‍ ക്രിക്കറ്റ ടീം അസോസിയേഷന്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഉ്ന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ധോണിയ്ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും ധോണി തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നുമായിരുന്നു സാല്‍വെ ആരോപിച്ചിരുന്നത്.

Advertisement