എഡിറ്റര്‍
എഡിറ്റര്‍
ശ്രീനിവാസന്‍ കഥയെഴുതുകയാണ്
എഡിറ്റര്‍
Wednesday 6th November 2013 10:47am

sreenivasan2

അയാള്‍ കഥയെഴുതുകയാണ് ! മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ശ്രീനിവാസനാണ് തന്റെ പുതിയ തിരക്കഥ തയ്യാറാക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ തിരക്കഥയ്ക്കായി തൂലിക ചലിപ്പിക്കുന്നത്.

ജനകന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എന്‍.ആര്‍ സഞ്ജീവന്‍ ഒരുക്കുന്ന പ്രണയ ചിത്രത്തിനാണ് ശ്രീനിവാസന്‍ തിരക്കഥ എഴുതുന്നത്.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയും ശ്രീനിവാസന്‍ അവതരിപ്പിക്കുന്നതായി സംവിധായകന്‍ പറഞ്ഞു. കഥയുടെ മറ്റ് വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

പ്രണയ കഥകളുടെ എല്ലാ ചേരുവകളുമുള്ള മികച്ച എന്റര്‍ടെയിനറാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു.

സമകാലിക വിഷയങ്ങളും ഒപ്പം നര്‍മവും കലര്‍ത്തിയാണ് തിരക്കഥ അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

Advertisement