എഡിറ്റര്‍
എഡിറ്റര്‍
ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു
എഡിറ്റര്‍
Sunday 9th September 2012 1:23pm

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടത്തിന് ശേഷം ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ സുനില്‍ എബ്രഹാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചാപ്‌റ്റേഴ്‌സാണ് നിവിനും ശ്രീനിയും ഒന്നിക്കുന്ന അടുത്ത ചിത്രം.

Ads By Google

ഗൗതമി നായരാണ് ചിത്രത്തിലെ നായിക. ഹേമന്ത് മേനോന്‍, വിനീത് കുമാര്‍, വിജീഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രജത് മേനോന്‍, അച്ചു വര്‍ഗീസ്, ഷൈന്‍ ടോം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഖുര്‍ബാന്‍ ഫിലിംസ് ആന്റ് കാമ്പസ് ഓക്‌സിന്റെ ബാനറില്‍ സര്‍ഫീസ് സേട്ടാണ് ചിത്രം നിര്‍മിക്കുന്നത്. കൃഷ് കൈമളാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റഫീഖ് അഹമ്മദ്, എം.ആര്‍ വിബിന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മെജോ ജോസഫാണ്.

സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിച്ചിരിക്കുകയാണ്.

Advertisement