കൊച്ചി: അമ്മ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിനെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. നടികള്‍ക്കെതിരായ ഇന്നസെന്റിന്റെ പ്രസ്താവന ശരിയായില്ലെന്നും ‘ അമ്മ’ നന്നായാലേ മക്കള്‍ നന്നാവൂവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സിനിമയില്‍ ചൂഷണം നടക്കുന്നതായി തനിക്ക് അറിയില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ‘അമ്മ’യുടെ യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഗണേഷ് കുമാറും മുകേഷും നടത്തിയ പ്രതികരണത്തില്‍ ക്ഷമ ചോദിക്കുന്നതിനായിരുന്നു ഇന്നസെന്റ് മാധ്യമങ്ങളെ കണ്ടത്. ഈ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇന്നസെന്റ് സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്.


Dont Miss ഇന്നസെന്റിന്റെ പരാമര്‍ശം ലജ്ജാകരം; ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തും പറയാമെന്ന രീതി ശരിയല്ലെന്നും ദേശീയ വനിതാകമ്മീഷന്‍


സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ ആരോപണങ്ങള്‍ക്കെതിരെയായിരുന്നു ഇന്നസെന്റ് രംഗത്തെത്തിയത്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നായിരുന്നു പറഞ്ഞത്.

ഇന്നസെന്റിന്റെ പ്രസ്താവനക്കെതിരെ ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഇന്നസെന്റ് എം.പിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന ലജ്ജാകരമാണെന്നും ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തും പറയാമെന്ന രീതി ശരിയല്ലെന്നും വനിതാ കമ്മീഷന്‍ അംഗം സുഷ്മ സാഹു പറഞ്ഞിരുന്നു.