കൊച്ചി: എട്ടുതവണ പൊട്ടിയാലും മൂ­ല്യ­മിടിയാ­ത്ത മുന്‍നിര താ­ര­ങ്ങ­ളാ­ണ് മ­ലയാ­ള സി­നിമ­യെ ന­ശി­പ്പി­ക്കു­ന്ന­തെ­ന്ന് ന­ട­ന്‍ ശ്രീ­നി­വാസന്‍. എ­ട്ടു ത­വണ പൊ­ട്ടി­യാലും ഒന്‍പതാം തവണ വിജയിക്കു­മെ­ന്നാണ് ഈ താ­രങ്ങള്‍ കരു­തു­ന്നത്.

സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ ഒരു പണിയുമില്ലാത്തവരാണ്. മലയാള സിനിമ അന്യഭാഷാ മസാല സിനിമകളോട് മത്സരിക്കുകയല്ല വേ­ണ്ടത്. ത­നി­ക്ക് പോലും സം­ഘ­ട­ന­യു­ടെ വി­ല­ക്കി­നെ പോ­ടി­യു­ണ്ടെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.തമിഴ് അടക്കമുളള മറുനാടന്‍ മസാല സിനിമകളോടാണ് മലയാള സിനിമ മത്സരിക്കേണ്ടതെന്ന തെറ്റിദ്ധാരണ നിലവിലുണ്ട്.

ഒന്‍പത് സിനിമ പൊട്ടിയാലും അടുത്തൊരു നല്ല സംവിധായകനെ കിട്ടിയാല്‍ താരം രക്ഷപ്പെട്ടു. അടുത്ത പത്ത് ചിത്രങ്ങള്‍ അതുവഴി തരപ്പെടുത്താം. വലിയൊരു കൊളളയടിയാണ് നടക്കുന്നത്. പല സിനിമകളും മൂക്കാതെ പഴുക്കുന്നതുപോലെയാണ്. സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരില്‍ പലര്‍ക്കും വര്‍ഷങ്ങളായി ഒരുപണിയുമില്ല-ശ്രീനിവാസന്‍ പറഞ്ഞു.