എഡിറ്റര്‍
എഡിറ്റര്‍
ശ്രീനാരായണ ഗുരു ദൈവം തന്നെ: വെള്ളാപ്പള്ളി
എഡിറ്റര്‍
Thursday 8th November 2012 11:04am

കൊല്ലം: ശ്രീനാരായണഗുരുവിനെ ദൈവമായി കാണുന്നതില്‍ തെറ്റില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരു ദൈവമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അജ്ഞത കൊണ്ടാണ് ഗുരു ദൈവമല്ലെന്ന് പറയുന്നത്. ചരിത്രം പഠിച്ചവര്‍ ഗുരു ദൈവമല്ലെന്ന് പറയില്ല. വിശ്വാസത്തിനെതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ല. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Ads By Google

ജനപ്രതിനിധികള്‍ ആള്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഉചിതമല്ലെന്ന സുപ്രീം കോടതി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വിശ്വാസികളുടെ താത്പര്യങ്ങളില്‍ കോടതി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഭരണ ഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ആള്‍ ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ലെന്നും ശ്രീ നാരായണ ഗുരു ദൈവമാണോയെന്നും സുപ്രീം കോടതി ചോദിക്കുകയായിരുന്നു.

2001 ല്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍ ശ്രീ നാരായണ ഗുരുവിന്റെ പേരിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഉമേഷ് സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹരജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

Advertisement