lalchouk-encounterശ്രീനഗര്‍: ലാല്‍ ചൗക്കില്‍ ആക്രമണം നടത്തിയ രണ്ട് ഭീകരാവിദകളെയും സൈന്യം കൊലപ്പെടുത്തിയതോടെ 22 മണിക്കൂര്‍ നീണ്ട ഓപറേഷന്‍ അവസാനിച്ചു. ഏറ്റമുട്ടല്‍ അവസാനിച്ചതായും രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ആഭ്യന്തരവകുപ്പ് അറിയിച്ചു.

ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴ് സിവിലിയന്‍മാരുള്‍പ്പടെ 10 പേര്‍ക്ക് പരിക്കേറ്റു. സി ആര്‍ പി എഫ് സ്‌പെഷ്യല്‍ ഡയരക്ടര്‍ ജനറല്‍ എന്‍ കെ ത്രിപാഠിയുടെ നേതൃത്വത്തിലാണ് സൈന്യം ഓപറേഷന്‍ നടത്തിയത്.

രാവിലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഒളിച്ചിരുന്ന ഹോട്ടലിന് തീകൊടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മറ്റൊരു തീവ്രവാദിയെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ഭീകരരും ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരാണെന്ന് ജമ്മു കാശ്മീര്‍ ഡി ജി പി കുല്‍ദീപ് ഗോഡ വ്യക്തമാക്കി. ഹോട്ടലിലെ തീ അണക്കാനുള്ള ശ്രമം നടന്നു വരികയാണ്.

ഇന്നലെ വൈകീട്ട്് പട്രോളിങ് നടത്തുന്ന സൈന്യത്തിന് നേരെ ആക്രമണം നടത്തിയ ഭീകരാവിദകള്‍ ഹോട്ടലില്‍ അഭയം തേടുകയായിരുന്നു.