Categories

Headlines

കോഹ്‌ലിയ്‌ക്കെതിരെ ലങ്കന്‍ മാധ്യമങ്ങള്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയ്‌ക്കെതിരെ ലങ്കന്‍ മാധ്യമങ്ങള്‍ രംഗത്ത്. കോഹ്‌ലിയ്ക്ക് കൈക്കൂലി വാഗ്ദാനം നല്‍കിയതുകൊണ്ടാണ് ശ്രീലങ്കയ്‌ക്കെതിരേ നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാനായതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

മത്സരം ജയിച്ചാല്‍ പണമല്ല മറിച്ച് ഒരു രാത്രി തനിയ്‌ക്കൊപ്പം കിടക്കാമെന്ന വാഗ്ദാനവുമായെത്തിയ ഇന്ത്യന്‍ ആരാധികയാണ് കോഹ്‌ലിയെ മോഹിപ്പിച്ചതെന്നാണ് ലങ്കന്‍മാധ്യമങ്ങളുടെ കണ്ടെത്തല്‍. കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടത്തില്‍ 40 ഓവറില്‍ ജയിക്കേണ്ട കളി 37 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടത്.

300 ലധികം റണ്‍സ് എടുത്തിട്ടും തങ്ങളുടെ ടീം തോല്‍ക്കാന്‍ കാരണം എന്തെന്ന് അന്വേഷിച്ചിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാനര്‍ പിടിച്ചിരിക്കുന്ന ആരാധികയെയാണ് കാണാന്‍ കഴിഞ്ഞത്. ആ ആരാധികയുടെ വാഗ്ദാനമാണ് കോഹ്‌ലിക്കു പ്രേരണയായതെന്ന കഥയും അധികം വൈകാതെ അവര്‍ അടിച്ചുവിട്ടു.

86 പന്തുകള്‍ നേരിട്ട കോഹ്‌ലി രണ്ട് സിക്‌സറും 16 ഫോറുകളുമടക്കം 133 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. തന്റെ കരിയറിലെ തന്നെ മികച്ച ഇന്നിംഗ്‌സാണ് ഇതിന്ന് കോഹ്‌ലി മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തിരുന്നു.

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 9.2 ഓവറില്‍ രണ്ട് വിക്കറ്റിനു 86 റണ്‍സ് എന്ന അവസ്ഥയിലാണ് കോഹ്‌ലി ക്രീസിലെത്തുന്നത്. കോഹ്‌ലി ക്രീസിലെത്തുന്നതിന് മുന്‍പ് ശ്രീലങ്കന്‍ ടീം വിജയം ഉറപ്പിച്ചതായിരുന്ന. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ പാടേ മറിച്ച് കോഹ്‌ലി കളിക്കളത്തില്‍ നിറഞ്ഞാടി.

വെറും 76 പന്തുകളില്‍ കോഹ്‌ലി സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. വെറും പത്ത് പന്തുകളിലാണ് അദ്ദേഹം അവസാനത്തെ  33 റണ്‍സ് നേടിയത്.

Malayalam news

Kerala news in English

2 Responses to “കോഹ്‌ലിയ്‌ക്കെതിരെ ലങ്കന്‍ മാധ്യമങ്ങള്‍”

  1. sunil

    വേള്‍ഡ് കപില്‍ ഇന്ത്യ ജയിച്ചത്‌ മുതലേ തുടങ്ങിയതാണ്, ലങ്കകാരുടെ ഈ ആരോപണം…
    ഇന്ത്യന്‍ ഗവണ്മെന്റ് സ്രിലങ്കയോട് കേനപക്ഷിച്ചതുകൊണ്ടാണ് ലങ്ക തൊട്ടതു എന്നായിരുന്നു, അന്ന് അവന്മാരുടെ ആരോപണം..
    ഈ ദ്വീപുകാരുടെ എല്ലാം പേടിച്ചുതൂറികളും സംശയലുക്കളും ആണ്…

  2. chelaari

    kittaatha munthiri fulikkum……..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ