എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ പൗരന്‍മാര്‍ തമിഴ്‌നാട്ടിലേക്ക് പോകരുതെന്ന് ലങ്കന്‍ സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 4th September 2012 10:21am

ന്യൂദല്‍ഹി: തമിഴ്‌നാട് സന്ദര്‍ശിക്കരുതെന്ന് പൗരന്മാരോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഉത്തരവെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Ads By Google

സുരക്ഷാ കാരണങ്ങളാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കന്‍ പൗരന്‍മാര്‍ തമിഴ്‌നാട് സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു.

അടിയന്തര ആവശ്യത്തിന് തമിഴ്‌നാട്ടിലേക്ക് പോകേണ്ടിവരുന്ന ഘട്ടത്തില്‍ ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞദിവസം ശ്രീലങ്കയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ തഞ്ചാവൂരിലെ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ച വേളയില്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായതും തീര്‍ഥാടകര്‍ പള്ളിയില്‍ അഭയം പ്രാപിച്ചതും ജാഗ്രതാ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശ്രീലങ്കന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ചെന്നൈയില്‍ പരിശീലനത്തിനെത്തിയ രണ്ട് ശ്രീലങ്കന്‍ ഫുട്‌ബോള്‍ ടീമിനോടും നാട്ടിലേക്ക് മടങ്ങാന്‍ മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Advertisement