എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം: കൊല്ലപ്പെട്ടവരുടെ കണക്കെടുപ്പ് തുടങ്ങി
എഡിറ്റര്‍
Friday 29th November 2013 7:56am

sreelanka-1

കൊളംബോ: കഴിഞ്ഞ 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.

യുദ്ധത്തിന്റെ അന്തിമഘട്ടത്തില്‍ രാജ്യത്ത് തമിഴ് വംശജരുടെ കൂട്ടക്കുരുതി നടന്നു എന്ന് ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. 1983 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കാണാതായവരെക്കുറിച്ചും കൊല്ലപ്പെട്ടവരെ കുറിച്ചുമുള്ള   വിവരങ്ങളാണ് ശേഖരിക്കുന്നത്.

ഏറ്റവും ഒടുവിലായി തമിഴ് വംശജരുടെ ശക്തികേന്ദ്രമായ വടക്കന്‍ മേഖലയില്‍ സൈന്യം നടത്തിയ ആക്രമണങ്ങലില്‍ 40,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യു.എന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും വെളിപ്പെടുത്തിയത്.

എന്നാല്‍ ഇവിടെ സിവിലിയന്‍മാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്.

രാജ്യത്തെ വംശീയഹത്യകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന വിവിധ രാജ്യങ്ങളുടെ ആവശ്യവും ശ്രീലങ്കന്‍ ഭരണകൂടം തള്ളിയിരുന്നു.

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ നടക്കുന്ന വംശഹത്യയ്‌ക്കെതിരെയ്‌ക്കെതിരെ പല ലോകരാജ്യങ്ങളും ശക്തമായി പ്രതികരിച്ചിരുന്നു. ഈ മാസം ആദ്യം കൊളംബോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങളും ഇതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിരവധി രാജ്യങ്ങള്‍ ഉച്ചകോടി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ നിര്‍ബന്ധിതനായത്.

Advertisement