ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ഉടന്‍ വിട്ടയക്കുമെന്ന് ശ്രീലങ്ക വ്യക്തമാക്കി. ഡല്‍ഹിയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ എത്രയും വേഗം വിട്ടയയ്ക്കുമെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 23 മത്സ്യബന്ധന തൊഴിലാളികളെയാണ് ശ്രീലങ്ക കസ്റ്റഡിയിലെടുത്തിരുന്നത്.