Categories

ത്രിരാഷ്ട് ഏകദിനം:ശ്രീലങ്കയ്ക്ക് ജയം

മെല്‍ബണ്‍: ത്രിരാഷ്ട്ര ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. ശ്രീലങ്കയ്‌ക്കെതിരെ 239 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 229 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഔട്ട് ആവുകയായിരുന്നു. 74 റണ്‍സ് എടുത്ത ഡേവിഡ് ഹസ്സിയും 65 റണ്‍സെടുത്ത വാട്‌സണുമാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും മികച്ച രീതിയിലുള്ള പ്രകടനം താരങ്ങള്‍ക്ക് കാഴ്ചവെയ്ക്കാന്‍ ആയിരുന്നില്ല

അര്‍ധ സെഞ്ച്വറി നേടിയ സംഗക്കാരയുടെയും ചാന്ദിമലിന്റെയും തിരിമണ്ണെയുടെയും ബാറ്റിങ് മികവിലാണ് ലങ്ക 238 റണ്‍സെടുത്തത്. ലങ്കയുടെ മറ്റു ബാറ്റ്സ്മാര്‍ക്ക് ആര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

ശ്രീലങ്കയോട് ഓസ്‌ട്രേലിയ തോറ്റതോടെ പരമ്പരയുടെ ഫൈനലില്‍ ഇടംനേടാനുള്ള ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് ഏതാണ്ട് അസ്തമയമായി.  പരമ്പരയുടെ രണ്ടാം ഘട്ടത്തില്‍ ഉജ്ജ്വലഫോമില്‍ തിരിച്ചുവന്ന ശ്രീലങ്ക കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോടേറ്റ തിരിച്ചടി മറന്ന് സ്വാഭാവികമായാണ് ഇന്ന് കളിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചതോടെ ശ്രീലങ്ക കലാശക്കളിക്ക് യോഗ്യതനേടി.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.